ഷിയാസ് കരീമിന് കൂടുതല്‍ കുരുക്ക്; യുവതിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
നഗ്നചിത്രങ്ങൾ പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നടൻ ഷിയാസ് കരീമിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഭീഷണിപ്പെടുത്തുന്നതും പണം ആവശ്യപ്പെടുന്നതുമായ ശബ്ദസന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ 20 ലക്ഷം രൂപ വാങ്ങുമെന്നും മര്യാദയ്ക്ക് നിന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്നും ഷിയാസ് സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ, യുവതിയുടെ സുഹൃത്തിൽ നിന്ന് പത്തുലക്ഷം രൂപ കടം വാങ്ങി നൽകാൻ നിർബന്ധിക്കുന്ന കാര്യങ്ങളും ശബ്ദരേഖയിലുണ്ട്.
തന്റെ പക്കൽ നിന്ന് 65 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തതായാണ് യുവതി പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും പണം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിച്ചതായും യുവതി മൊഴി നൽകി. ഇൻസ്റ്റാഗ്രാം ചാറ്റുകളും ബാങ്ക് രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ഇവർ പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ച ഷിയാസ്, തനിക്കെതിരെ ഉയരുന്നത് കള്ളക്കേസാണെന്ന നിലപാടിലാണ്. നേരത്തെയും സമാനമായ പീഡനക്കേസിൽ ഷിയാസ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായിരുന്നു.
What's Your Reaction?