നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Apr 28, 2026 - 12:45
Apr 28, 2026 - 12:46
 0
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതക കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സജി പോലീസ് പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സമീപത്തെ തോട്ടത്തിൽ നിന്നാണ് പിടികൂടിയത്. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരൻ റെജി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരി സിനി നൽകിയ പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്.

മൃതദേഹങ്ങൾ കണ്ടെത്തിയ ഉടൻ തന്നെ മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന ബാഗുമായി സജി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow