കൊച്ചി: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബുജേക്കബും സംയുക്തമായി നടത്തിയ വാർത്താസമ്മേളത്തിലാണ് പ്രഖ്യാപനം. രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സാബു എം ജേക്കബ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.
നാളെ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് നിർണായക നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടി രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്.