ജമ്മുവിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി

Jan 22, 2026 - 17:19
Jan 22, 2026 - 17:19
 0
ജമ്മുവിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം
ഡൽഹി: ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല്  സൈനികർക്ക് വീരമൃത്യു. 13 സൈനികർക്ക് പരുക്കേറ്റു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 
 
200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. ഉയർന്ന പ്രദേശങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്നു സൈനികർ. ഇതിനിടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു.  17 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
 
പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. കാസ്പിർ എന്ന ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം ഒരു ഓപ്പറേഷനായി പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

What's Your Reaction?

like

dislike

love

funny

angry

sad

wow