മുംബൈ: ഏഴ് വയസ്സുകാരനെ അമ്മ ചപ്പാത്തിക്കോൽ കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. നോൺ വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ടതിന്റെ പേരിലാണ് ക്രൂരത. ചിന്മയ് ധുമാഡ് എന്ന കുട്ടിയാണ് മരിച്ചത്.
വൈകുന്നേരം ഭക്ഷണമുണ്ടാക്കവേ ചപ്പാത്തിക്കൊപ്പം തനിക്ക് ചിക്കന്‍ കറി കഴിക്കാന്‍ കൊതിയാകുന്നുവെന്നും ചിക്കന്‍ വേണമെന്ന് ചിന്‍മയ് അമ്മ പല്ലവിയോട് ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതയായ അവര്‍ മോനെ അടിക്കുകയായിരുന്നു.
കുട്ടിയുടെ സഹോദരിക്കും മർദനത്തിൽ പരിക്കേറ്റു. തന്റെ സഹോദരനെ ചപ്പാത്തിപ്പലക കൊണ്ട് അമ്മ ക്രൂരമായി തല്ലുന്നത് കണ്ട് പെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ടാണ് അയല്‍ക്കാര്‍ സംഭവം നടന്ന വീട്ടിലേക്ക് എത്തുന്നത്.
കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിവന്ന അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചതും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതും. സഹോദരി ചികിത്സയിൽ തുടരുകയാണ്. സംഭവത്തില്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.