ദലൈലാമയുടെ സുരക്ഷ ഉയർത്തി കേന്ദ്രസർക്കാർ
dalai lama, security
ഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ ഉയർത്തി കേന്ദ്രസർക്കാർ. ദലൈലാമയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിലേക്കാണ് ഉയർത്തിയിരിക്കുന്നത്. ദലൈ ലാമയുടെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇത്തരം ഒരു തീരുമാനം.
ഇനിമുതൽ 33 സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും വീട്ടിലുള്ളപ്പോഴും പുറത്തു പോകുമ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കുക. ദലൈലാമയുടെ ജീവന് ഭീഷണിയുള്ളതായി സർക്കാരിന് റിപ്പോർട്ട് നൽകിയത് ഇന്‍റലിജൻസ് വിഭാഗമാണ്.
What's Your Reaction?