മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
ഇത് സംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി.

ഡൽഹി: ബീരേൻ സിങ്ങിന്‍റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്രപതി ഭരണം ഏർപ്പെടുത്തി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഇതേത്തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്.
ഇത് സംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. കഴിഞ്ഞ ദിവസം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാജി. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്‍റെ രാജി.
What's Your Reaction?






