മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മഹാരാഷ്ട്ര പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. വിമാനാപകടത്തിന്‍റെ കാരണം കണ്ടത്താനായാണ് ഡിജസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ സൂക്ഷമമായി പരിശോധിച്ചുവെന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. വ്യോമയാന മന്ത്രാലയം, ഡിജിസിഎയോട് റിപ്പോർട്ട് തേടി. രണ്ടാം തവണയും ലാൻ്റിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങൾ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കും. ATC യുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും. അതേസമയം അജിത് പവാറിന്റെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖർ അനുശോചനം അറിയിച്ചു.
അജിത് പവാറിൻ്റെ അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും അന്ത്യകർമ്മങ്ങൾ നടക്കുക. നിലവിൽ ബാരാമതി മെഡിക്കൽ കോളെജിലാണ് പവാറിന്‍റെ മൃതദേഹമുള്ളത്.