കുട്ടികളുടെ പരിപാലനത്തിന് അച്ഛന്മാര്‍ക്ക്  അവധി അനുവദിച്ച് ഈ സംസ്ഥാനം 

Mar 30, 2025 - 18:58
Mar 30, 2025 - 18:58
 0  15
കുട്ടികളുടെ പരിപാലനത്തിന് അച്ഛന്മാര്‍ക്ക്  അവധി അനുവദിച്ച്  ഈ സംസ്ഥാനം 

ഗുവാഹത്തി: കുട്ടികളുടെ പരിപാലനത്തിനായി പിതാവിനും അവധി അനുവദിച്ച് അസം സര്‍ക്കാര്‍.  18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ സിംഗിള്‍ പാരന്റായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശിശുപരിപാലന അവധി (സിസിഎല്‍) ലഭിക്കാന്‍ അര്‍ഹത.

ഇത് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ സമൂഹമാധ്യമായ എക്സിലൂടെ അറിയിച്ചു. വിഭാര്യനോ വിവാഹമോചിതരോ ആയ ഉദ്യോഗസ്ഥര്‍ക്ക്  രണ്ട് വര്‍ഷം (730 ദിവസം)വരെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും.  ജനിതകമോ ദത്തെടുക്കപ്പെട്ടതോ നിയമപരമായി സംരക്ഷിക്കുന്നതോ ആയ കുട്ടികളുള്ള രക്ഷിതാക്കള്‍ക്കും അവധിയാനുകൂല്യം ബാധകമാണ്.

അവധി ഒന്നിലധികം ഘട്ടങ്ങളായി എടുക്കാം പക്ഷേ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ എടുക്കാന്‍ കഴിയില്ല. ആദ്യത്തെ 365 ദിവസങ്ങള്‍ മുഴുവന്‍ ശമ്പളത്തോടെയും രണ്ടാമത്തെ 365 ദിവസങ്ങള്‍ 80 ശതമാനം ശമ്പളത്തോടും കൂടെയായിരിക്കും അവധി. 

What's Your Reaction?

like

dislike

love

funny

angry

sad

wow