തഞ്ചാവൂരിൽ വിജയ്‌യുടെ റാലിക്കിടെ അപകടം; സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Mar 4, 2026 - 21:32
Mar 4, 2026 - 21:32
 0
തഞ്ചാവൂരിൽ വിജയ്‌യുടെ റാലിക്കിടെ അപകടം; സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് തഞ്ചാവൂരിൽ നടത്തിയ വാഹന റാലിക്കിടെ അപകടം. നിയന്ത്രണം വിട്ട ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വിജയ് സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന് പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

അമിതവേഗതയിൽ വന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ വന്ന വാഹനങ്ങൾ ഇതിലേക്ക് ഇടിച്ച് കയറി മറിയുകയുമായിരുന്നു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow