ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്‌സിഡി; ആദ്യം അപേക്ഷിക്കുന്ന 1000 പേർക്ക് അവസരം, വനിതകൾക്ക് മുൻഗണന

മോട്ടോർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ ആനുകൂല്യം പരിമിതമായ അപേക്ഷകർക്ക് മാത്രമാണ് ലഭിക്കുക

Mar 4, 2026 - 16:16
Mar 4, 2026 - 16:17
 0
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്‌സിഡി; ആദ്യം അപേക്ഷിക്കുന്ന 1000 പേർക്ക് അവസരം, വനിതകൾക്ക് മുൻഗണന

കാക്കനാട്: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി പ്രഖ്യാപിച്ചു. പുതിയതായി ഇ-ഓട്ടോ വാങ്ങുന്നവർക്ക് 30,000 രൂപ വീതമാണ് ധനസഹായം ലഭിക്കുക.

മോട്ടോർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ ആനുകൂല്യം പരിമിതമായ അപേക്ഷകർക്ക് മാത്രമാണ് ലഭിക്കുക. മോട്ടോർ വാഹനവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 പേർക്കാണ് ഈ തുക അനുവദിക്കുന്നത്.

ആകെ അനുവദിച്ച 1000 സബ്‌സിഡികളിൽ 500 എണ്ണം വനിതാ അപേക്ഷകർക്കായി മാറ്റിവെച്ചിരിക്കുന്നു. മാർച്ച് 15-ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കാണ് ഈ മുൻഗണന ലഭിക്കുക. നിശ്ചിത തീയതിക്കുള്ളിൽ വനിതകളിൽ നിന്ന് ആവശ്യത്തിന് അപേക്ഷകൾ ലഭിച്ചില്ലെങ്കിൽ, ഈ സബ്‌സിഡികൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതാണ്. യോഗ്യരായവർക്ക് മോട്ടോർ വാഹനവകുപ്പിന്റെ https://transportservices.nic.in/KeralaEV/#/dashboard/service-info എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow