മിനി കൂപ്പർ കൺവെർട്ടിബിൾ: ഇന്ത്യൻ പ്രീ-ബുക്കിങ് തുടങ്ങി; വിൽപ്പന ഡിസംബറിൽ
മിനി കൂപ്പർ കൺവെർട്ടിബിളിനുള്ള പ്രീ-ബുക്കിംഗ് രണ്ട് രീതികളിലാണ് പൂർത്തിയാക്കാൻ സാധിക്കുക
2026 മോഡൽ മിനി കൂപ്പർ കൺവെർട്ടിബിളിന്റെ ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി കമ്പനി പ്രീ-ബുക്കിംഗുകൾക്ക് തുടക്കമിട്ടു. ഔദ്യോഗിക വിൽപ്പന 2025 ഡിസംബറിൽ ആരംഭിക്കും. മിനി കൂപ്പർ കൺവെർട്ടിബിളിനുള്ള പ്രീ-ബുക്കിംഗ് രണ്ട് രീതികളിലാണ് പൂർത്തിയാക്കാൻ സാധിക്കുക:
മിനി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ബുക്കിംഗ് നടത്താം. തെരഞ്ഞെടുത്ത 10 നഗരങ്ങളിലെ (ഡൽഹി, ഗുരുഗ്രാം, മുംബൈ, പൂനെ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ചെന്നൈ, കൊച്ചി, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്) ഷോറൂമുകൾ വഴി നേരിട്ട് ബുക്ക് ചെയ്യാം.
2026 മിനി കൂപ്പർ കൺവെർട്ടിബിളിന്റെ ഹൃദയം അതിൻ്റെ ശക്തമായ എഞ്ചിനാണ്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 2.0 ലിറ്റർ ട്വിൻപവർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.
ഈ കാർ വെറും 6.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കുന്നു. പരമാവധി വേഗത മണിക്കൂറിൽ 237 കിലോമീറ്റർ ആണ്.
What's Your Reaction?