വിറ്റാമിന്‍ ബി12 ന്‍റെ കുറവ് ഫാറ്റി ലിവറിന് കാരണമാകും
കൊഴുപ്പ് കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും
ശരീരത്തില്‍ വിറ്റാമിന്‍ ബി12ന്റെ കുറവും ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനം വ്യക്തമാക്കുന്നു. കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി12 കുറയുന്നതോടെ കൊഴുപ്പിനെ ശരിയായി സംസ്‌കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ, കൊഴുപ്പ് കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും.
നോണ്‍-ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗമുള്ളവരില്‍ വിറ്റാമിന്‍ ബി 12ന്റെ അളവ് സാധാരണയായി കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അമിതമായ ക്ഷീണം വിറ്റാമിന്‍ ബി 12 അഭാവത്തിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്. കൈ-കാലുകളില്‍ ഉണ്ടാകുന്ന മരവിപ്പ്, ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കില്‍ മറവി എന്നിവ വിറ്റാമിന്‍ ബി 12 അഭാവത്തില്‍ അനുഭവപ്പെട്ടേക്കാം. ചര്‍മം വിളറിയതോ മഞ്ഞനിറത്തിലോ കാണപ്പെടാം.
വിറ്റാമിന്‍ ബി12ന്റെ അഭാവം പിത്താശയക്കല്ലുകള്‍ പോലുള്ള കരളിന്റെ മറ്റ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാംസം, മത്സ്യം, മുട്ട, പാല്‍ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ബി12 അഭാവം ഒരുപരിധി വരെ പരിഹരിക്കാന്‍ സഹായിക്കും.
What's Your Reaction?

