അവഗണിക്കരുത്, ഈ സ്ട്രോക്ക് മുന്നറിയിപ്പ് ലക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി ശീലം, അമിത മദ്യപാനം, അമിതവണ്ണം, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, പ്രായം, ജനിതക ഘടകങ്ങള്‍ എന്നിവ സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്

Oct 29, 2025 - 21:44
Oct 29, 2025 - 21:52
 0
അവഗണിക്കരുത്, ഈ സ്ട്രോക്ക് മുന്നറിയിപ്പ് ലക്ഷണങ്ങള്‍

ലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. തുടര്‍ന്ന് മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാകാതെ വരുകയും അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരികയും, ഓര്‍മ, കാഴ്ച, കേള്‍വി, പേശീ നിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസം നേരിടുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി ശീലം, അമിത മദ്യപാനം, അമിതവണ്ണം, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, പ്രായം, ജനിതക ഘടകങ്ങള്‍ എന്നിവ സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. 

എന്നാല്‍, ഗര്‍ഭകാല സങ്കീര്‍ണതകള്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ തുടങ്ങിയ ചില സവിശേഷ അപകടസാധ്യതകള്‍ സ്ത്രീകള്‍ക്കുണ്ടാകാം. തലച്ചോറിലെ അന്യൂറിസം മൂലമുണ്ടാകുന്ന സബ്അരാക്‌നോയിഡ് ഹെമറേജ് എന്ന പ്രത്യേക തരം സ്‌ട്രോക്ക് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. മുഖം താഴേക്ക് കോടിപ്പോവുക, കൈകളുടെ ബലം കുറയാനും സംസാരിക്കാന്‍ ബുദ്ധിമുട്ടും നേരിടാം. 

പെട്ടെന്നുള്ള തലകറക്കം, തീവ്രമായ തലവേദന, പെട്ടെന്നുള്ള കാഴ്ചക്കുറവ് അല്ലെങ്കില്‍ നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. വ്യായാമം, മതിയായ ഉറക്കം, രക്തസമ്മര്‍ദം നിയന്ത്രിക്കല്‍, പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കല്‍, ആരോഗ്യകരമായ ഭക്ഷണശീലം, പുകവലി ഉപേക്ഷിക്കല്‍, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കല്‍, പതിവ് ആരോഗ്യ പരിശോധനകള്‍ എന്നിവയിലൂടെ ഏകദേശം 80 ശതമാനത്തളം സ്‌ട്രോക്ക് സാധ്യതയും കുറയ്ക്കാവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow