കൊണ്ടോട്ടിയിൽ ഓട്ടോ എൽപിജി സ്റ്റേഷനിൽ നിന്ന് പാചകവാതക സിലിണ്ടറുകൾ നിറച്ചുനൽകി; ഒന്നിന് 2000 രൂപ

കൊട്ടുക്കരയിലെ 'എസ്സെ ഓട്ടോ എൽപിജി' സ്റ്റേഷനിലാണ് വാഹനങ്ങൾക്ക് നൽകേണ്ട ഗ്യാസ് സിലിണ്ടറുകളിൽ നിറച്ചുനൽകിയത്

Mar 14, 2026 - 11:15
Mar 14, 2026 - 11:15
 0
കൊണ്ടോട്ടിയിൽ ഓട്ടോ എൽപിജി സ്റ്റേഷനിൽ നിന്ന് പാചകവാതക സിലിണ്ടറുകൾ നിറച്ചുനൽകി; ഒന്നിന് 2000 രൂപ

മലപ്പുറം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ, കൊണ്ടോട്ടി കൊട്ടുക്കരയിലെ ഒരു ഓട്ടോ എൽപിജി സ്റ്റേഷനിൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളിൽ പാചകവാതകം നിറച്ചുനൽകി. നിയമവിരുദ്ധമായ ഈ പ്രവർത്തനം വാർത്തയായതോടെ അധികൃതർ ഫില്ലിങ് നിർത്തിവെപ്പിച്ചു.

കൊട്ടുക്കരയിലെ 'എസ്സെ ഓട്ടോ എൽപിജി' സ്റ്റേഷനിലാണ് വാഹനങ്ങൾക്ക് നൽകേണ്ട ഗ്യാസ് സിലിണ്ടറുകളിൽ നിറച്ചുനൽകിയത്. ഗ്യാസ് സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യം മുതലെടുത്താണ് സ്റ്റേഷൻ അധികൃതർ ഇത്തരമൊരു നീക്കം നടത്തിയത്. ഇന്നലെ മുതൽ തന്നെ നിരവധി പേർ ഇവിടെ സിലിണ്ടറുകളുമായി എത്തിയിരുന്നു.

ഒരു സിലിണ്ടർ നിറച്ചുനൽകുന്നതിന് 2000 രൂപയാണ് ഈടാക്കിയിരുന്നത്. വാഹനങ്ങളിൽ എൽപിജി നിറയ്ക്കാൻ അനുമതിയുള്ള സ്റ്റേഷനുകളിൽ സിലിണ്ടറുകൾ ഫിൽ ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയും നിയമലംഘനവുമാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയും നിയമനടപടികൾ ഭയന്നും ഇന്ന് രാവിലെയോടെ ഫില്ലിങ് നിർത്തിവെക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow