ധർമേന്ദ്ര പ്രധാന്റെ രാജി: ബിജെപി എംപിയുടെ മകളുടെ പോസ്റ്റിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം

Jul 26, 2026 - 22:07
Jul 26, 2026 - 22:07
 0
ധർമേന്ദ്ര പ്രധാന്റെ രാജി: ബിജെപി എംപിയുടെ മകളുടെ പോസ്റ്റിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം

ഭുവനേശ്വർ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ബിജെപി എംപി അപരാജിത സാരംഗിയുടെ മകൾ അർച്ചിത സച്ചിൻ രഹാറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി.

ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവച്ചത് ശരിയായ തീരുമാനമാണെന്ന് അർച്ചിത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. പിന്നാലെ, പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ പിഎ അമ്മയ്ക്ക് സന്ദേശം അയച്ചതായി അവകാശപ്പെട്ടുകൊണ്ട് മറ്റൊരു പോസ്റ്റും അർച്ചിത പങ്കുവച്ചു. "പോസ്റ്റ് നീക്കം ചെയ്യാൻ പറയുന്നവർ കഷ്ടപ്പെടേണ്ട, ഞാൻ അത് നീക്കം ചെയ്യില്ല. ജയ് ജഗന്നാഥ്, ജയ് ഹിന്ദ്" എന്നായിരുന്നു പോസ്റ്റിലെ പരാമർശം.

മണിക്കൂറുകൾക്കകം അർച്ചിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലഭ്യമല്ലാതായി. സംഭവത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ബിജെപി എംപിയായ അപരാജിത സാരംഗി ധർമേന്ദ്ര പ്രധാനിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹം രാജിവച്ചതെന്ന് അപരാജിത പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാമർശങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് ജഗന്നാഥ് പ്രധാൻ, ധർമേന്ദ്ര പ്രധാനെതിരായ പ്രസ്താവനയിൽ അർച്ചിത മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow