പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയിഡ്

ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്ഡിൽ പിടിച്ചെടുത്തു

Jun 1, 2025 - 08:57
Jun 1, 2025 - 09:15
 0  16
പാക്കിസ്ഥാനായി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയിഡ്

ഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ).  8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ പശ്ചിമബംഗാള്‍, ആസാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്.

പാക് രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്ഡിൽ പിടിച്ചെടുത്തു. ഇന്ത്യാ വിരുദ്ധ ഭീകര ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ റാക്കറ്റിനെക്കുറിച്ചുളള അന്വേഷണം എൻ‌.ഐ‌.എ ശക്തമാക്കിയിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് നിരവധി പേരെയാണ് പോലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും പിടികൂടിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow