ചെന്നൈ: വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി. തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയായ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് വീരപ്പന് സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇതിനായി ഉടൻ നിവേദനം നൽകും എന്നും മുത്തുലക്ഷ്മി പറഞ്ഞു.
ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടായിരുന്നു സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. വീരപ്പന് തമിഴ്‌നാട്, കേരളം, കര്‍ണാടക വനങ്ങളില്‍ ഭീതി വിതച്ച കവര്‍ച്ചക്കാരനായിരുന്നു.