ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ നാലായിരത്തിലേക്ക് അടുക്കുന്നു. 3961 കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി.
സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.1400 കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കൊവിഡ് മരണമുണ്ടായത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകൾ, കിടക്കകൾ, ഓക്‌സിജന്‍, വാക്‌സിനുകൾ എന്നിവ സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മാത്രം മതിയെന്നും ഐസിഎംആർ അറിയിച്ചു.