മാലെഗാവ് സ്ഫോടനക്കേസ്: ബി.ജെ.പി. മുൻ എം.പി. ഉള്‍പ്പെടെ ഏഴുപേരെ കോടതി വെറുതെവിട്ടു
നാസിക്കിന് അടുത്ത് മാലെഗാവിൽ 2008 സെപ്തംബർ 29നാണ് സ്ഫോടനം ഉണ്ടായത്.

മുംബൈ: മാലെഗാവ് സ്ഫോടനക്കേസിൽ ബിജെപി മുൻ എം.പി. ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും പ്രത്യേക എൻ.ഐ.എ. കോടതി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കാനായില്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റവും തെളിയിക്കാനായില്ല. ബി.ജെ.പി. മുൻ എം.പി. പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ കേസിൽ പ്രതികളാണ്.
നാസിക്കിന് അടുത്ത് മാലെഗാവിൽ 2008 സെപ്തംബർ 29നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറിലേറെപ്പേർക്കു പരുക്കേല്‍ക്കുകയും ചെയ്തു. തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്.
എ.ടി.എസ്. (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എൻ.ഐ.എ. ഏറ്റെടുത്തത്. 323 സാക്ഷികളിൽ 37 പേർ കൂറുമാറിയിരുന്നു. സ്ഫോടനം നടന്ന് 17 വർഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്.
What's Your Reaction?






