ഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. രാജ്യതാത്‌പര്യമാണ് വലുത്. അവ സംരക്ഷിക്കുമെന്ന് വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിൽ മാസങ്ങളായി വ്യാപാരകരാറിൽ ചർച്ചകൾ നടക്കുകയാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ചർച്ചകളിലാണ് നിലവിൽ പുരോഗതിയില്ലാത്തത്.
ഇതിനിടെയാണ് കഴിഞ്ഞദിവസം ഇന്ത്യക്ക് 25 ശതമാനം താരിഫ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയത്. ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.