കൊച്ചി: മലയാള നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാല പാര്‍വതി പരാതി നല്‍കിയത്.
കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. മാല പാർവതിയുടെ പേരിൽ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഭാരതീയ ന്യായസംഹിത 78 (2) 79 ഐടി ആക്ട് 66, 66C, 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി ലഭിച്ചതിനു പിന്നാലെ മാലാ പാർവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.