ഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത. വിജയ്ക്ക് എതിരെ തമിഴ്‌നാട് പോലീസ് മൊഴി നൽകി. വിജയ്‌ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് വിവരം.
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്.
വിജയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാനാണ് സാധ്യത. 30000 ലധികം പേര്‍ എത്തിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നും എന്ന് സിബിഐയോട് പോലീസ് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ആസ്പദമാക്കി വിജയ്‌യിൽ നിന്ന് വിവരങ്ങള്‍ തേടും.
കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കങ്ങളിലേക്ക് കടക്കുകയാണ് അന്വേഷണ ഏജൻസി. ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിജയ്‌യെ ചോദ്യം ചെയ്യുകയാണ്. സാക്ഷി എന്ന നിലയിലാണ് വിജയ്‌യെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.