കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ എംബിബിഎസ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടു. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ സ്വദേശിയായ വിദ്യാർഥിനിയാണ് പീഡനത്തനിരയായത്.
വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ 23 കാരിയാണ് ബലാത്സംഗത്തിനിരയായത്. ആൺ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോള്‍ കോളേജ് ഗേറ്റിന് സമീപം വെച്ച് ചിലര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു വനപ്രദേശത്തേക്ക് അക്രമികള്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതേസമയം സംഭവസമയം വിദ്യാർഥിനിക്ക് ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ യുവാവിന് പങ്കുണ്ടെന്ന് സംശയമുണ്ടെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കോളേജ് ജീവനക്കാര്‍, വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നിവരുള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.