എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

യാത്രക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു

Jul 21, 2025 - 15:08
Jul 21, 2025 - 15:08
 0
എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട AI2744 നമ്പർ വിമാനമാണ് ഛത്രപജി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ലാൻഡിങിനിടെ കനത്ത മഴയെത്തുടർന്നാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. 

അതേസമയം, യാത്രക്കാർ സുരക്ഷിതരാണെന്നും എല്ലാവരെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, വിമാനത്താവളത്തിലെ പ്രധാന റൺവേയായ 09/27-ന് ചെറിയ നാശം സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ടാമത്തെ പാതയായ 14/32 സജീവമാക്കി പ്രവർത്തനം പുനരാരംഭിച്ചെന്നും വിമാനത്താവള അതോറിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow