ഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്ഐആർ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ‍്യോഗസ്ഥർക്ക് സമ്മർദം താങ്ങാൻ സാധിക്കുന്നില്ലെന്നാണ് മുസ്‌ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. BLO അനീഷിന്റെ ആത്മഹത്യ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടി. ഈ അമിത സമ്മർദം ഒഴിവാക്കണം. ഒരു മാസത്തിനുള്ളില്‍ എസ്‌ഐആര്‍ നടപ്പാക്കാന്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം. ഇത് അപ്രായോഗികം ആണ്. എന്നാൽ അമാന്തം കാണിക്കാതെ എല്ലാരും വോട്ടു ചേർക്കണമെന്നും വേണ്ടി വന്നാൽ പരസ്യ പ്രതിഷേധം നടത്തമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും സർക്കാർ ഉദ‍്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാൽ എസ്ഐആർ നടപ്പാക്കുന്നത് പ്രായോഗികമല്ല. അതിനാൽ നടപടികൾ അടിയന്തരമായി നിർത്തി വയ്ക്കണമെന്നുമാണ് മുസ്‌ലിം ലീഗിന്‍റെ ആവശ‍്യം.
അതേസമയം നിയമ നടപടികളുമായി മുന്നോട്ട് എന്നു മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ വ്യക്തമാക്കി. എസ്ഐആർ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.