വിദ്യാർഥികൾ ലാത്തിയടി കൊള്ളുമ്പോൾ ബർഗർ കഴിച്ചു: വക്താവ് വിജേത ദഹിയയെ പാർട്ടി പുറത്താക്കി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ സ്വന്തം പാർട്ടിയുടെ വക്താവ് ബർഗർ കഴിക്കുന്ന വിഡിയോ പുറത്ത്. സംഭവം വലിയ വിവാദമായതോടെ വക്താവ് വിജേത ദഹിയയെ പുറത്താക്കി സി.ജെ.പി. പാർട്ടിയിലെ എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും വിജേതയെ ഒഴിവാക്കിയതായി എക്‌സിലൂടെ (X) പാർട്ടി അറിയിച്ചു.
പ്രതിഷേധക്കാർ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിന് ഇരയാകുമ്പോൾ വക്താവ് നടത്തിയ ഇത്തരം പെരുമാറ്റം അസ്വീകാര്യവും പ്രസ്ഥാനത്തിന്റെ നിലപാടുകൾക്ക് വിരുദ്ധവുമാണെന്ന് സി.ജെ.പി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, പാർട്ടി നടപടിയെ രൂക്ഷമായി വിമർശിച്ച് വിജേത ദഹിയ രംഗത്തെത്തി. വിഡ്ഢികളെ പ്രീണിപ്പിക്കാൻ വേണ്ടി രാഷ്ട്രീയത്തിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ പ്രവൃത്തികൾ സ്വന്തം ഇഷ്ടപ്രകാരമാണെന്നും വ്യക്തമാക്കുന്ന പുതിയ വിഡിയോ അവർ പങ്കുവെച്ചു. തിങ്കളാഴ്ച നടന്ന മാർച്ചിനിടെയായിരുന്നു പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയത്.
What's Your Reaction?



