പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് വിട്ടയച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ വിട്ടയച്ചു. കസ്റ്റഡിയിലായ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള മുഴുവൻ നേതാക്കളെയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്താതെയാണ് പുറത്തുവിട്ടത്.
പൊലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ശക്തമായ ഭാഷയിലാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. "എന്റെ സഹോദരനെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട" എന്ന് മാധ്യമങ്ങളോട് പറഞ്ഞ പ്രിയങ്ക, തെരുവിലിറങ്ങി സമരം ചെയ്ത് വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുമെന്നും വ്യക്തമാക്കി.
What's Your Reaction?



