ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി ദേവഗൌഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ.