സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്

മടക്കയാത്രയ്ക്ക് ശേഷം ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് കത്ത്.

Mar 18, 2025 - 16:46
 0  15
സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്
ഡൽഹി: ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന സുനിത വില്യംസിനു വേണ്ടി കത്ത് പങ്കു വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായി നരേന്ദ്ര മോദി പറയുന്നു. 
 
മടക്കയാത്രയ്ക്ക് ശേഷം ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ടാണ് കത്ത്. തങ്ങളുടെ ദൗത്യത്തിന്റെ വിജയത്തിനും ആരോഗ്യത്തിനുമായി ഇന്ത്യൻ ജനതയുടെ പ്രാർത്ഥനയുണ്ടെന്നും  കത്തിൽ പറയുന്നു. 
 
മോദിയുടെ കത്തിന്റെ പൂർണ്ണ രൂപം; 
 
‘സുനിത വില്യംസ്, എല്ലാ ഇന്ത്യക്കാരുടെയും ആശംസകള്‍ അങ്ങേയ്ക്ക് നേരുകയാണ്. അറിയപ്പെടുന്ന ബഹിരാകാശ യാത്രികനായ മൈക്ക് മാസിമിനോയുമായി ഇന്ന് ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സംഭാഷണത്തില്‍ സുനിതയുടെ പേര് ഉയര്‍ന്നുവന്നു. നിങ്ങളെയോര്‍ത്ത് എത്രയേറെ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു എന്ന കാര്യം ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയ്ക്ക് ശേഷം സുനിതയ്ക്ക് ഒരു കത്ത് എഴുതാതിരിക്കാനായില്ല. സുനിത വില്യംസിന്‍റെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ധീരതയും സന്നദ്ധതയും ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായി പുതിയ ദൗത്യവും. ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്. സുനിതയുടെ ആരോഗ്യത്തിനും വിജയകരമായ ലാന്‍ഡിംഗിനുമായി എല്ലാ ഇന്ത്യക്കാരും പ്രാര്‍ഥിക്കുന്നു. തിരിച്ചുവരവിന് ശേഷം സുനിത വില്യംസിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നു’

What's Your Reaction?

like

dislike

love

funny

angry

sad

wow