ഡോ. എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ചിറയിന്‍കീഴില്‍ സൗജന്യ മെഗാ മൊബൈല്‍ മെഡിക്കല്‍ കാംപ്

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് സൗജന്യ കാംപ് നടക്കുക.

Mar 18, 2025 - 12:48
Mar 18, 2025 - 12:48
 0  10
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ചിറയിന്‍കീഴില്‍ സൗജന്യ മെഗാ മൊബൈല്‍ മെഡിക്കല്‍ കാംപ്

തിരുവനന്തപുരം: ചിറയിൻകീഴ് നിയോജകമണ്ഡലത്തില്‍ സൗജന്യ മെഗാ മൊബൈല്‍ മെഡിക്കല്‍ കാംപ്.  മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലാണ് സൗജന്യ കാംപ് നടക്കുക. ഡോ. എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മലബാർ ഗോൾഡ് & ഡയമണ്ട്സും കേരള സാമൂഹിക സുരക്ഷ മിഷനും ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായാണ് നടത്തുന്നത്.

കാംപിന്‍റെ ഉദ്ഘാടനം മേനംകുളത്ത് പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജെഫെഴ്സൻ ഫ്രാൻസിസ് നിർവഹിച്ചു. ഡോ. എ.പി.ജെ. അബ്‌ദുൾ കലാം ഫൗണ്ടേഷൻ ചെയർമാൻ മനോജ്‌ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എസ്.എസ്. ലാൽ പൂർണ്ണസഹായം നൽകി. വൈസ് ചെയർമാൻ അലക്സ്‌ ജെയിംസ് സ്വാഗതം ആശംസിച്ചു.

കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജോസ് നിക്കോളാസ്, കണിയാപുരം സഹകരണ സംഘം പ്രസിഡന്‍റ്  എം.എസ്. നൗഷാദ് മേനംകുളം റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ബാബു, സെക്രട്ടറി സഞ്ചയൻ, ഫ്രാക്ക് പ്രസിഡന്‍റ് ബാലചന്ദ്രൻ, കുട്ടികൃഷ്ണൻ, ബൈജു കണ്ണൻ, കൈലാസ് ആറ്റിപ്ര, ബാനർജി, മാഹിൻ, എം. കുമാർ, സുമേഷ്, സജാദ് ശ്രീലാൽ, ഷിജി, അജിത്ത് ഷാജി മനോന്മണി, അനി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow