കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മതില്‍ ഇടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളിയെ ഉടന്‍ തന്നെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
 
 ഉദയ് മാഞ്ചിയെന്ന ഒഡീഷ സ്വദേശിയാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇയാളെ പുറത്തെടുത്തത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളിയും ഒരു മലയാളിയും ചേർന്നാണ് ചുറ്റുമതിൽ നിർമാണത്തിനായി എത്തിയത്. കക്കോടിയിലെ ചെറുകുളം റോഡിൽ മണ്ണാറയ്ക്കൽ പറമ്പിൽ രാമനാഥൻ എന്നയാളിന്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു തൊഴിലാളികൾ. 
 
 ഇതിൽ ഒരാളാണ് മരിച്ചത്. മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.  അല്‍പസമയം മുമ്പായിരുന്നു നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണത്. ഇവർ ജോലി ചെയ്യുന്നതിനിടെ സമീപത്തെ വീട്ടിലെ കൂറ്റൻ മതിൽ ഇടിയുകയും തൊഴിലാളികൾ കുടുങ്ങുകയുമായിരുന്നു.