സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യം

Jan 16, 2026 - 21:03
Jan 16, 2026 - 21:03
 0
സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ  തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്‌ എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
 
പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ്  സൗജന്യം.  പ്രസ്തുത കാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
 
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ,  പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.  വെബ്സൈറ്റ്: www.captkerala.com. ഫോൺ: 0471-2474720, 0471-2467728.

What's Your Reaction?

like

dislike

love

funny

angry

sad

wow