തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

സംഘത്തിൽ കൂടുതൽ ആളുകളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 

Jan 24, 2026 - 17:30
Jan 24, 2026 - 17:30
 0
തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്ന് 157 ഗ്രാം എം.ഡി.എം.എയുമായി ആനയറ സ്വദേശി നന്ദുവിനെയും ചെറിയകൊണ്ണി സ്വദേശി നന്ദഹരിയെയും പിടികൂടി. പ്രതികൾ സഞ്ചരിച്ച KL 01 CY 0253 TVS Ntorq 125 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് എം.ഡി.എം.എ കൈമാറിയവരെ പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കും. ഉന്നത ഉദ്യോഗസ്ഥർ ആകും കേസിന്റെ തുടരന്വേഷണം. പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ആര്‍. മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ശരത്, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റജീന, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow