കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി കല രാജു തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎമ്മിന്റെ വിമതയായിട്ടാണ് കല രാജു തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. കലാ രാജുവിന് 13 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ വിജയ ശിവന് 12 വോട്ടുകളാണ് ലഭിച്ചത്.
നഗരസഭ മുൻ അധ്യക്ഷനായിരുന്നു വിജയ ശിവൻ. സ്വന്തന്ത്ര സ്ഥാനാർഥിയായ പി.ജി. സുനില്‍ കുമാറിന്റെ വോട്ടുകളും കലാ രാജുവിന്റെ വിജയത്തിന് സഹായിച്ചു. എൽഡിഎഫിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാണ് തന്റെ വിജയമെന്ന് കലാ രാജു പ്രതികരിച്ചു. മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും കലാ രാജു പറഞ്ഞു.