കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്

Mar 4, 2025 - 07:29
Mar 4, 2025 - 07:29
 0  10
കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കാസർഗോഡ്: കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി വൻ അപകടം. കാസര്‍ഗോഡ് മഞ്ചേശ്വരം ഓമഞ്ചൂരിലാണ് സംഭവം നടന്നത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം.

കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷൻ എന്നിവരാണ് മരിച്ചത്. രത്തന്‍ എന്ന ഇവരുടെ ബന്ധുവിനാണ് പരുക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 കിഷനെ മംഗലാപുരത്ത് യാത്രയാക്കുന്നതിനായി പോയതാണ് കുടുംബം. രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow