കൈനകരിയിൽ ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്ക് വധശിക്ഷ

ഒന്നാം പ്രതി പ്രബീഷിന്‍റെ പെൺസുഹൃത്താണ് രജനി

Nov 29, 2025 - 20:25
Nov 29, 2025 - 20:25
 0
കൈനകരിയിൽ ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്ക് വധശിക്ഷ
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. അഡീഷണൽ സെഷൻസ് കോടതിയാണ് കൈനകരി സ്വദേശിനി രജനിക്ക് വധശിക്ഷ വിധിച്ചത്. കേസിൽ നേരത്തെ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചിരുന്നു. 
 
ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ കോടതി വിധിച്ചത്.  എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു രജനിയുടെ മറുപടി. 
 
ഒന്നാം പ്രതി പ്രബീഷിന്‍റെ പെൺസുഹൃത്താണ് രജനി. 2021 ജൂലൈയിലാണ് കൊലപാതകം നടക്കുന്നത്.  പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow