തൃശൂർ: അവിവാഹിതരായ മാതാപിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി സംശയം. തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 25 വയസ്സുള്ള ഭവിൻ എന്ന യുവാവാണ് അസ്ഥിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
രണ്ട് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് വിവരം. ഇതോടെ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ തൃശൂർ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശികളായ യുവാവും യുവതിയും പോലീസ് കസ്റ്റഡിയിൽ.
അവിവാഹിതരായ യുവാവിനും യുവതിക്കും ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയാണ് ഒരു കൂട്ടം അസ്ഥികളുമായി യുവാവ് സ്റ്റേഷനിലെത്തുന്നത്. പരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്.
ഇരുവരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവിവാഹിതരായ ഇവർ അഞ്ച് വർഷമായി ഒന്നിച്ചായിരുന്നു താമസമെന്നും , ഈ ബന്ധത്തിൽ ജനിച്ച കുട്ടികളെയാണ് കുഴിച്ചുമൂടിയതെന്നും വ്യക്തമായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.