കോഴിക്കോട് ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരു മരണം

വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമാണ പ്രവര്‍ത്തനങ്ങൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു

Jun 29, 2025 - 14:37
Jun 29, 2025 - 14:38
 0  9
കോഴിക്കോട് ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം; ഒരു മരണം

കോഴിക്കോട്: നെല്ലിക്കോട് ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നെല്ലിക്കോട് റീഗേറ്റ്സ് കമ്പനിയുടെ ഫ്ലാറ്റ് നിർമാണത്തിനിടെയാണ് കുന്നിടിഞ്ഞ് വീണത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് നിർമാണ പ്രവര്‍ത്തനങ്ങൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 

What's Your Reaction?

like

dislike

love

funny

angry

sad

wow