പിരിച്ചുവിട്ടതിൽ വൈരാഗ്യം; സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ

ഇന്ന് പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

Mar 3, 2025 - 14:18
Mar 3, 2025 - 14:18
 0  9
പിരിച്ചുവിട്ടതിൽ വൈരാഗ്യം;  സ്വകാര്യ ഓയിൽ കമ്പനിയിൽ തീയിട്ടത് മുൻ ജീവനക്കാരൻ

തൃശ്ശൂർ: തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിക്കാണ് മുൻ ജീവനക്കാരൻ തീവെച്ചത്.

സംഭവത്തിൽ മുൻ ജീവനക്കാരനായ ടിറ്റോ തോമസ് പോലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതിയായ ടിറ്റോ തോമസ് പൊലീസിൽ മൊഴി നൽകിയത്. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

ഇന്ന് പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ടിറ്റോ  കമ്പനിയിൽ എത്തിയത്. തുടർന്ന് തീയിട്ട ശേഷം കമ്പനി ഉടമയായ സ്റ്റീഫന് ഭീഷണി സന്ദേശം അയക്കുകയും ശേഷം ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു. 

ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow