ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് മരണം; യുവാവിനൊപ്പം മരിച്ചത് മൂന്ന് കുട്ടികളുടെ അമ്മ

ആലപ്പുഴ: ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. യുവാവും മൂന്ന് കുട്ടികളുടെ അമ്മയുമാണ് മരിച്ചത്. എഫ്സിഐ ഗോഡൗണിനു സമീപമാണ് ട്രെയിൻ തട്ടി മരിച്ചത്. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ (കണ്ണൻ -38), പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (35) എന്നിവരാണ് മരിച്ചത്. രാവിലെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവർ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണ് പോലീസ് പറയുന്നത്.
What's Your Reaction?






