റഷ്യൻ എണ്ണ വിവാദം; യൂറോപ്പിന് ജയശങ്കറിന്റെ കടുത്ത മറുപടി

Jun 12, 2026 - 13:24
Jun 12, 2026 - 13:24
 0
റഷ്യൻ എണ്ണ വിവാദം; യൂറോപ്പിന് ജയശങ്കറിന്റെ കടുത്ത മറുപടി

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫിൻലൻഡിൽ നടന്ന കുൽതരാന്ത ടോക്‌സിൽ സംസാരിക്കവെയാണ് ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ യൂറോപ്പ് കയറ്റുമതി ചെയ്യുന്ന ആയുധങ്ങൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വർഷങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തുന്ന വിമർശനങ്ങൾക്കിടെയാണ് ജയശങ്കറിന്റെ പരാമർശം. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങളും ഊർജസുരക്ഷയും മുൻനിർത്തിയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow