അശ്ലീല ഉള്ളടക്കം: അഞ്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് കൂടി കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി

ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്തതും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാത്തതും കണക്കിലെടുത്താണ് ഈ വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചത്

Feb 25, 2026 - 09:46
Feb 25, 2026 - 09:47
 0
അശ്ലീല ഉള്ളടക്കം: അഞ്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് കൂടി കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച് അശ്ലീലവും അശ്ലീല ചുവയുള്ളതുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. രാജ്യത്തെ സാംസ്കാരിക മൂല്യങ്ങൾക്കും ഐടി നിയമങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണിത്.

നിരോധിക്കപ്പെട്ട പ്ലാറ്റ്‌ഫോമുകൾ: മൂഡ്എക്സ് വിഐപി (MoodX VIP), കോയൽ പ്ലേപ്രോ (Koyal PlayPro), ഡിജിമൂവി പ്ലക്സ് (DigiMovie Plex), ഫീൽ (Feel), ജുഗ്‌നു (Jugnu). ഐടി ആക്ട് സെക്‌ഷൻ 69എ: ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ സർക്കാരിന് അധികാരം നൽകുന്ന ഈ വകുപ്പ് പ്രകാരമാണ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിയത്.

ഔദ്യോഗിക അറിയിപ്പുകളോട് പ്രതികരിക്കാത്തതും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാത്തതും കണക്കിലെടുത്താണ് ഈ വകുപ്പ് പ്രകാരം നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം എന്നിവയുമായും വിവിധ വിദഗ്ധരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രാലയം ഈ തീരുമാനമെടുത്തത്.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ 25-ഓളം ആപ്പുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും ഹാനികരമാകുന്ന ഉള്ളടക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow