ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി

വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി

Jul 6, 2025 - 11:59
Jul 6, 2025 - 11:59
 0  15
ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി
 ഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി. ചന്ദ്രചൂഡിനോട് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ നിർദേശം നൽകണമെന്ന് സുപ്രീം കോടതി അഡ്മിനിസിട്രേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസം വരെയാണ്. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 33 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. ഇതിൽ നാലു ജഡ്ജിമാർക്ക് ഔദ്യോഗിക വസതി നൽകാൻ സാധിച്ചിട്ടില്ല. അതിനാലാണ് ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
 
എന്നാൽ തനിക്ക് അനുവദിച്ചിരിക്കുന്ന വാടക വസതിയിൽ അറ്റകുറ്റപണി നടക്കുകയാണെന്നും അതിനാലാണ് വസതി ഒഴിയാത്തതെന്നുമാണ് ചന്ദ്രചൂഡ് പ്രതികരിച്ചിരിക്കുന്നത്. 2024 നവംബർ 10നാണ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചത്. അതിനു ശേഷം 8 മാസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം ഔദ്യോഗിക വാസത്തിൽ തുടരുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow