ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്. 'അമേരിക്ക പാർട്ടി' എന്നാണ് പാർട്ടിയുടെ പേര്.
നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് മസ്‌ക് എക്സിൽ കുറിച്ചത്. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം.
നിലവിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്‌ക് ആരോപിച്ചു. ട്രംപിന്‍റെ ബിൽ സെനറ്റിൽ പാസാക്കിയാൽ താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.