പാരിസ്: രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെ കോർന്യു. സ്ഥാനമേറ്റ് 26ാം ദിവസമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി.
മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് സെബാസ്റ്റ്യൻ ലെ കോർന്യുവിൻ്റെ രാജി. രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ സർക്കാരിന്റെ പതനത്തെത്തുടർന്നാണ് കോർന്യു പ്രധാനമന്ത്രിയായി നിയമിതനായത്.
ഫ്രാൻസിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. പ്രധാനമന്ത്രിയുടെ രാജി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ സ്വീകരിച്ചതായാണ് വിവരം.