2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മൂന്നുപേര്‍ക്ക്
ഇമ്മ്യൂൺ ടോളറൻസിനെ (Peripheral Immune Tolerance) പറ്റിയുള്ള നിർണായക ഗവേഷണത്തിനാണ് ഇവർ പുരസ്കാരത്തിന് അർഹരായത്

ന്യൂഡല്‍ഹി: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മൂന്ന് ഗവേഷകർ പങ്കിട്ടു. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ (Peripheral Immune Tolerance) പറ്റിയുള്ള നിർണായക ഗവേഷണത്തിനാണ് ഇവർ പുരസ്കാരത്തിന് അർഹരായത്.
മേരി ഇ. ബ്രൻകോവ്: സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷക, ഫ്രെഡ് റാംസ്ഡെൽ: സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകന്‍, ഷിമോൺ സാകാഗുച്ചി: ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകൻ എന്നിവരാണ്
പുരസ്കാരം നേടിയ മൂന്ന് ശാസ്ത്രജ്ഞർ.
വാലൻബെർഗ്‌സലയിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പുരസ്‌കാരം നേടിയവർക്ക് സ്വർണ മെഡൽ, സർട്ടിഫിക്കറ്റ്, കൂടാതെ 13.31 കോടി രൂപയുടെ (ഏകദേശം) ചെക്കും ലഭിക്കും.
മറ്റ് മേഖലകളിലെ നൊബേൽ പുരസ്കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഫിസിക്സ് ഒക്ടോബർ 7, കെമിസ്ട്രി ഒക്ടോബർ 8, സാഹിത്യം ഒക്ടോബർ 9, സമാധാനം ഒക്ടോബർ 10, സാമ്പത്തിക ശാസ്ത്രം ഒക്ടോബർ 13.
What's Your Reaction?






