ജപ്പാനിൽ ശക്തമായ ഭൂചലനം

അമോരിയിൽ നിന്ന് 80 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്.

Dec 9, 2025 - 10:54
Dec 9, 2025 - 10:54
 0
ജപ്പാനിൽ ശക്തമായ ഭൂചലനം
ടോക്യോ: ജപ്പാനിൽ ശക്തമായ ഭൂചലനം.  7.6 തീവ്രതയിലുള്ള ഭൂകമ്പമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു.ശക്തമായ ഭൂകമ്പം ജപ്പാന്‍റെ വടക്കൻ തീരത്ത് ഉണ്ടായതിനെ തുടർന്നാണ് അധികൃതർ അടിയന്തര സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 
 
മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ  ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ അമോരിയിൽ നിന്ന് 80 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. 
 
ആവോമോറി, ഹൊക്കൈഡോ തീരങ്ങളിൽ ആണ് ഉണ്ടായത് ഭൂകമ്പം ഉണ്ടായത്. ചലനത്തിന്‍റെ പ്രകമ്പനം ടോക്യോയിൽ വരെയുണ്ടായി. ഈസ്റ്റ് ജപ്പാൻ റെയിൽവേ മേഖലയിലെ ചില സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow