അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖം നടക്കും

Jan 25, 2026 - 14:24
Jan 25, 2026 - 14:25
 0
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കണ്ണൂർ: കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഫെബ്രുവരി 2 രാവിലെ 11 ന് പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖം നടക്കും. 
 
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0497-2800167.

What's Your Reaction?

like

dislike

love

funny

angry

sad

wow