രാഷ്ട്രപതിയുടെ മെഡൽ തിളക്കത്തിൽ മലയാളികൾ; ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥന് ധീരതയ്ക്കുള്ള പുരസ്കാരം
ഭീകരനെ പിടികൂടിയ സാഹസികതയ്ക്ക് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥൻ എസ്.ഐ ഷിബു ആർ.എസ് ധീരതയ്ക്കുള്ള മെഡലിന് അർഹനായി
തിരുവനന്തപുരം: രാജ്യത്തിനായി മികച്ച സേവനം കാഴ്ചവെച്ച പോലീസ്, ഫയർ സർവീസ്, ജയിൽ ഉദ്യോഗസ്ഥർക്കുള്ള ഈ വർഷത്തെ രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. ഭീകരനെ പിടികൂടിയ സാഹസികതയ്ക്ക് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥൻ എസ്.ഐ ഷിബു ആർ.എസ് ധീരതയ്ക്കുള്ള മെഡലിന് അർഹനായി.
ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ എസ്.ഐ ഷിബു ആർ.എസ് (കോഴിക്കോട് സ്വദേശി). 11 സ്ഫോടനക്കേസുകളിൽ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടലിലൂടെ പിടികൂടിയ സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം.
വിശിഷ്ട സേവനത്തിനുള്ള മെഡൽ: കേരള പോലീസിൽ നിന്ന് എസ്.പി ഷാനവാസ് അബ്ദുൾ സാഹിബ്,
കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥ്, ഐ.ബി ജോയിന്റ് ഡയറക്ടർമാരായ റാണി, കെ.വി. ശ്രീജേഷ് (ആഭ്യന്തര മന്ത്രാലയം).
സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചവർ: കേരള പോലീസ് (10 പേർ): എ.എസ്.പി എ.പി ചന്ദ്രൻ, എസ്.ഐ ടി. സന്തോഷ് കുമാർ, ഡി.എസ്.പി കെ.ഇ പ്രേമചന്ദ്രൻ, എ.സി.പി ടി. അഷ്റഫ്, ഡി.എസ്.പി ഉണ്ണികൃഷ്ണൻ വെളുതേടൻ, ഡി.എസ്.പി ടി. അനിൽകുമാർ, ഡി.എസ്.പി ജോസ് മത്തായി, സി.എസ്.പി മനോജ് വടക്കേവീട്ടിൽ, എ.സി.പി സി. പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ പ്രമോദ് ദാസ്.
ഫയർ ഫോഴ്സ് & ജയിൽ വകുപ്പ്: എ.എസ് ജോഗി, കെ.എ ജാഫർഖാൻ, വി.എൻ വേണുഗോപാൽ, ജയിൽ വകുപ്പ്: ടി.വി രാമചന്ദ്രൻ, എസ്. മുഹമ്മദ് ഹുസൈൻ, കെ. സതീഷ് ബാബു, എ. രാജേഷ് കുമാർ.
What's Your Reaction?

